വമ്പൻ സ്രാവുകൾക്ക് വംശനാശ ഭീഷണി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 30, 2025
- 1 min read

മെഡിറ്ററേനിയൻ കടലിലെ വമ്പൻ സ്രാവുകൾ വംശനാശ ഭീഷണി നേരിടുകയാണെന്ന് ഗവേഷകർ. യു.കെയിലെ ചാരിറ്റി സംഘടനയായ ബ്ലൂ മറൈൻ ഫൗണ്ടേഷനുമായി സഹകരിച്ച് അമേരിക്കൻ ശാസ്ത്രസംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അനധികൃത മത്സ്യബന്ധനമാണ് അവയുടെ സംഖ്യ അതിവേഗം കുറയ്ക്കുന്നത്. അന്താരാഷ്‍ട്ര നിയമപ്രകാരം അവയുടെ മത്സ്യബന്ധനവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. അനധികൃതമായി അവയെ പിടിച്ച് വടക്കൻ ആഫ്രിക്കൻ മാർക്കറ്റുകളിലാണ് വിൽക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
മെഡിറ്ററേനിയൻ കടലിൽ മാത്രം 20 ഇനം സ്രാവുകൾ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.










Comments