top of page

ലഹരിക്കെതിരെ ബൈക്ക് യാത്രയും ബോധവൽക്കരണവും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 9, 2024
  • 1 min read


ree

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ 17-ആം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുവാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് പ്രതിനിധികളാണ് സമ്മേളന നഗരിയായ ഹൈദരാബാദിൽ എത്തിച്ചേർന്നത്. എന്നാൽ സംഘടനയുടെ മുൻ ദേശീയ വൈസ് പ്രസിഡണ്ടും നിലവിൽ ക്വിക്ക് റെസ്പോൺസ് ടീമിന്‍റെ നാഷണൽ സെക്രട്ടറിയുമായ അലക്‌സ്‌ പി സുനിൽ ഐമ പഞ്ചാബിന്‍റെ ആഭിമുഖ്യത്തിൽ പഞ്ചാബിൽ നിന്നും ഹൈദരാബാദിൽ എത്തിയത് ഒരു പ്രത്യേക രീതിയിലാണ്. ബുള്ളറ്റ് മോട്ടോർസൈക്കിളിൽ 5 സംസ്ഥാനങ്ങളിൽ മയക്കുമരുന്നിനും അതിന്‍റെ കള്ളക്കടത്തിനും എതിരെയുള്ള പ്രചാരണവുമായി ആണ് അദ്ദേഹം എത്തിയത്. വരുന്ന വഴികളിലുള്ള ചില ട്രക്ക് യൂണിയനുകളും സ്കൂളുകളും കേന്ദ്രീകരിച്ച് അദ്ദേഹം ബോധവൽക്കരണ ക്ലാസുകൾ നടത്തി. ദേശീയ സമ്മേളനത്തിൽ എത്തിച്ചേർന്ന അദ്ദേഹത്തിന് ശ്രീ ഗോകുലം ഗോപാലന്‍റെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകുകയും അതുപോലെ മറ്റ് സംസ്ഥാന ഘടകങ്ങൾ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. ഐമയുടെ പൊതുസമ്മേളനത്തിൽ അദ്ദേഹത്തിന് പ്രത്യേകമായ അനുമോദനം നൽകുകയും ചെയ്തു. ഇതുപോലെ വ്യക്തിപരമായി ഓരോരുത്തരും ചെറിയ ചെറിയ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയാൽ മയക്കുമരുന്നിനെതിരെ വലിയ രീതിയിലുള്ള പ്രവർത്തനം നടത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നും മറ്റു സംസ്ഥാനങ്ങളും ഇതുപോലെതന്നെ ഉള്ള കാര്യങ്ങൾ നടത്തുവാനുള്ള പ്രചോദനം ലഭിക്കാൻ വേണ്ടി കൂടിയാണ് താൻ 4 ദിവസം കൊണ്ട് ഏകദേശം 2000 കിലോമീറ്റർ പിന്നിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page