49-ാമത് കൽക്കജി ഓർത്തഡോക്സ് കൺവെൻഷൻ ഒക്ടോബർ 10, 11 തീയതികളിൽ
ന്യൂസ് ബ്യൂറോ , ഡൽഹി
2 hours ago
1 min read

ന്യൂഡൽഹി:
സരിതവിഹർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ കൽക്കാജി പ്രാർത്ഥനാ യോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 49-ാമത് കൽക്കാജി ഓർത്തഡോക്സ് കൺവെൻഷൻ ഒക്ടോബർ 10, 11 (ശനി, ഞായർ) തീയതികളിൽ തുഗ്ലക്കബാദ്, ഡൽഹി ഭദ്രാസന ആസ്ഥാനത്ത് നടക്കും.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. റവ. ഫാ. ജിതിൻ ജോസഫ് (ചെങ്ങന്നൂർ) പ്രസംഗിക്കും. ഡൽഹി ഭദ്രാസന വൈദിക മിഷൻ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഇടവക വികാരി റവ. ഫാ. ജോജി കുര്യൻ, സെക്രട്ടറി അജി ഡാനിയേൽ, ട്രഷറർ നൈനാൻ ലൂക്കോസ്, കൺവീനർ ജോളി മാത്യു എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.
വിശ്വാസികൾക്കും പൊതുജനങ്ങൾക്കും ആത്മീയ ഉണർവിനും അനുഗ്രഹത്തിനുമായി നടക്കുന്ന കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.





Comments