രവി കുമാർ (54) ഡൽഹിയിൽ നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 21 hours ago
- 1 min read

ന്യൂ ഡൽഹി : തുഗ്ലക്കബാദ് ഗലി നമ്പർ 29-ൽ പ്രവർത്തിക്കുന്ന കേരള സ്റ്റോറിന്റെ ഉടമ ശ്രീ E.R. രവി കുമാർ (54) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി . ശ്രീ രവി കുമാർ , പത്തനംതിട്ട കോന്നി താഴം, ഇഞ്ചക്കൽ കിഴക്കെതിൽ പരേതരായ ശ്രീ രാമകൃഷ്ണൻ നായരുടെയും ശ്രീമതി ഭാരതിക്കുട്ടി അമ്മയുടെയും മകനാണ്. ശ്രീമതി അനില രവികുമാറാണ് ഭാര്യ . മക്കൾ ശ്രീഹരി R നായർ (ഡോൺബോസ്കോ ഇനിസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി , ഡെൽഹി ), ശ്രീ ഹർഷ് (കേരള സ്കൂൾ , കാനിംഗ് റോഡ് ) വിദ്യാർത്ഥികളാണ് . ജയശ്രീ E.R, ശ്രീദേവി ജയപ്രകാശ് , രമേശ് E.R എന്നിവർ സഹോദരങ്ങളാണ് .
മൃതദ്ദേഹം 17/06/2026 ബുധനാഴ്ച രാവിലെ 10 മണിക്ക് അദ്ദേഹത്തിന്റെ വസതിയിൽ (ശാന്തി ഭവൻ , RZ 2687/29 തുഗ്ലക്കബാദ് എക്സ്റ്റൻഷനിൽ പൊതുദർശനത്തിന് വയ്ക്കും. ശവദാഹം ഉച്ചയ്ക്ക് 12.30 മണിയോടെ നെഹ്റു പ്ലേസ് ശ്മശാനത്തിൽ വച്ച് നടത്തുകയും ചെയ്യും




Comments