യമുനാ വാട്ടർ ചാലഞ്ച്; നദിയിലെ വെള്ളം മുഖ്യമന്ത്രി കുടിച്ചു കാണിക്കണമെന്ന് ആപ്പ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 20
- 1 min read

യമുനാ നദി ക്ലീനാക്കിയെന്നുള്ള ഡൽഹി ഗവൺമെന്‍റിന്‍റെ അവകാശവാദത്തെ ആം ആദ്‍മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് ചോദ്യം ചെയ്തു. ഛട്ട് പൂജയ്ക്ക് മുന്നോടിയായി നദി ക്ലീൻ ആണെന്ന് തെളയിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി രേഖാ ഗുപ്‍തയും, മന്ത്രി പർവേസ് വർമ്മയും യമുനയിലെ ഒരു ലിറ്റർ വെള്ളം കുടിച്ച കാണിക്കണമെന്നാണ് ആവശ്യം.
ആപ്പ് ഗവൺമെന്‍റ് നദി ക്ലീനാക്കാൻ ഉപയോഗിച്ച അതേ കെമിക്കലാണ് BJP ഗവൺമെന്‍റും ഉപയോഗിച്ചതെന്നും, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഭരദ്വാജ് ആരോപിച്ചു.
ആപ്പ് ഗവൺമെന്‍റ് ഉപയോഗിച്ച കെമിക്കൽ വിഷലിപ്‍തമാണെന്ന് 2022 ൽ പർവേസ് വർമ്മ ആരോപിച്ചിരുന്നു.











Comments