മയൂർ വിഹാർ ഫേസ് 3-ലെ എ-1 പാർക്കിൽ ചക്കുളത്തമ്മ പൊങ്കാല 31-നും നവംബർ 1-നും

ന്യൂ ഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ മയൂർ വിഹാർ ഫേസ് 3-ലെ എ-1 പാർക്കിൽ അരങ്ങേറും.
ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 5-ന് സ്ഥലശുദ്ധി, 5:15-ന് ഗണപതി ഹോമം. വൈകുന്നേരം 6 മണിക്ക് ദീപാരാധന, 6:30-ന് രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, 7:00-ന് ജയസൂര്യ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ശനിദോഷ നിവാരണ പൂജ, ലഘു ഭക്ഷണം തുടങ്ങിയവയാണ് ആദ്യദിവസത്തെ പ്രധാന പരിപാടികൾ.
നവംബർ 1 ഞായറാഴ്ച രാവിലെ 5:15-ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, 8:45-ന് ഭദ്രദീപപ്രകാശനം, 9 മണിക്ക് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, അനുഗ്രഹ പ്രഭാഷണം, തുടർന്ന് ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർത്ഥന. 10-ന് ക്ഷേത്ര ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. തുടർന്ന് ഭക്തർ സ്വയം തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലക്ക് ആരംഭമാവും. 10 മണി മുതൽ മയൂർ വിഹാർ ഫേസ് 3-ലെ വൈജയന്തി ഭജൻസിന്റെ ഭജനാർപ്പണം. മഹാകലശാഭിഷേകം, വിദ്യാകലശം, പറയിടൽ എന്നിവയും പൊങ്കാലയുടെ ഭാഗമായി ഉണ്ടാവും.




Comments