മന്ത്രകോടിയിൽ തർക്കം: വരൻ വധുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 7 days ago
- 1 min read

സോണി ഹിമാത് - സജൻ ഭരയ്യ
വിവാഹത്തിന് ഒരു മണിക്കൂർ മാത്രം ശേഷിക്കെ മണവാട്ടിയെ മണവാളൻ ഇരുമ്പു പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്‍നഗറിലാണ് ബന്ദുക്കളെയും നാട്ടുകാരെയും ഞെട്ടിച്ച ദാരുണ സംഭവം. വിവാഹ സാരിയെക്കുറിച്ചും പണത്തെക്കുറിച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും, കോപാകുലനായ വരൻ വധുവിനെ കഠിനമായി മർദ്ദിച്ചെന്നും പോലീസ് പറഞ്ഞു. തല ഭിത്തിയിലിടിക്കുകയും ദണ്ഡ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്താണ് കൊലപാതകം.
സജൻ ഭരയ്യയും സോണി ഹിമാതും എൻഗേജ്‍മെന്‍റിന് ശേഷം ഒന്നര വർഷമായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. വിവാഹത്തിന്‍റേതായ മിക്കവാറും ചടങ്ങുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. വിവാഹത്തിന്‍റെ പ്രധാന ചടങ്ങ് നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവസ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തിവരികയാണ്.










Comments