മൂടിക്കെട്ടിയ അന്തരീക്ഷം; വിറ്റാമിൻ ഡി അഭാവം പരിഹരിക്കാൻ സപ്ലിമെന്‍റ് എടുക്കണമെന്ന് ഡോക്‌ടർമാർ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 6
- 1 min read

വായു മലിനീകരണം രൂക്ഷമാകുന്ന ഡൽഹിയിലും പരിസര മേഖലകളിലും ശൈത്യകാലം തുടങ്ങിയതോടെ പലപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. സൂര്യപ്രകാശം വിരളമാകുന്നതോടെ അതിൽ നിന്ന് ലഭിക്കേണ്ട വിറ്റാമിന്‍ ഡിയുടെ അഭാവം വർധിച്ചുവരുന്നു. ചർമ്മം അൾട്രാ വയലറ്റ് രശ്‍മികൾ സ്വാംശീകരിക്കുമ്പോഴാണ് വിറ്റാമിന്‍ ഡി ഉൽപ്പാദിപ്പിക്കപ്പെടുന്നതെന്ന് ദ്വാരക മാക്‌സ് ഹോസ്പ്പിറ്റലിലെ ഗ്യാസ്ട്രോഎന്‍ററോളജിസ്റ്റ് ഡോ. ലോഹിത് ചൗഹാന്‍ ചൂണ്ടിക്കാട്ടി. എന്നാൽ വായു മലിനീകരണം മൂലം ഈ രശ്‍മികൾ കിട്ടാതാകും. വിറ്റാമിന്‍ ഡി-യുടെ ലഭ്യത കുറയുകയും ചെയ്യും. പുകമഞ്ഞ് നിറയുന്നതോടെ സൂര്യപ്രകാശം ലഭിക്കാതെ വരും. ‘സൺഷൈന്‍ ഡെഫിഷ്യന്‍സി’ എന്ന പ്രശ്നമാണ് നമ്മൾ നേരിടുന്നത്. വിറ്റാമിന്‍ ഡി പലപ്പോഴും സൺഷൈന്‍ വിറ്റാമിന്‍ എന്നാണ് അറിയപ്പെടുന്നത്.
വിറ്റാമിന്‍ ഡി സപ്ലിമെന്‍റുകൾ എടുത്തും, തെളിഞ്ഞ കാലാവസ്ഥ ഉള്ളപ്പോൾ വെയിൽ കൊണ്ടും പോരായ്‌മ പരിഹരിക്കാന്‍ ശ്രമിക്കണമെന്നാണ് ഡോക്‌ടർമാരുടെ നിർദേശം.










Comments