സാന്തോം ബൈബിൾ കൺവെൻഷൻ നവംബർ 1, 2 തീയതികളിൽ; ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഫരീദാബാദ് അതിരൂപതയുടെ പ്രഥമ മെത്രാപോലീത്തയായി സ്ഥാനാരോഹണം ചെയ്യും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 7
- 1 min read

ഫരീദാബാദ് അതിരൂപത ഒരുക്കുന്ന സാന്തോം ബൈബിൾ കൺവെൻഷൻ 2025 നവംബർ 1, 2 തീയതികളിൽ നടക്കും. ന്യൂഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 2 ഞായറാഴ്ച്ച 3 മണിക്ക് നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫരീദാബാദ് രൂപതയെ അതിരൂപതയായി പ്രഖ്യാപിക്കും. ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അതിരൂപതയുടെ പ്രഥമ മെട്രോപ്പോളിറ്റൻ ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്യും. സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. കൺവൻഷൻ്റെ ആദ്യ ദിനമായ നവംബർ ഒന്നിന് വൈകിട്ട് അഞ്ചു മണി മുതൽ എട്ടര വരെ യുവജനങ്ങൾക്കായി പ്രത്യേക പരിപാടി Kiran 2K25 (മ്യൂസിക്കൽ യൂത്ത് ഇവൻ്റ്) ഉണ്ടായിരിക്കും.
ഷംസാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് മാർ പ്രിൻസ് ആന്‍റണി പാണേങ്ങാടൻ പിതാവ്, റവ. ഫാ. സാജു ഇലഞ്ഞിയിൽ MST എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.










Comments