പട്ടി കടിച്ചാൽ MCD വലിയ വില നൽകേണ്ടി വരും:20 ലക്ഷം ആവശ്യപ്പെട്ട് സ്ത്രീ കോടതിയിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 7
- 1 min read

തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ സ്ത്രീ നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡൽഹി മുനിസിപ്പൽ കോർപറേഷൻ 20 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യം. ഡൽഹിയിലെ മാളവ്യാ നഗറിനടുത്തു വെച്ച് മാർച്ചിലാണ് നായ്ക്കളുടെ ആക്രമണം ഉണ്ടായതെന്ന് പ്രിയങ്ക റായ് എന്ന സ്ത്രീ പറഞ്ഞു.
നേരത്തെയുള്ള ഒരു കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൃത്യമായ കണക്കുകൾ കൂട്ടിയാണ് സ്ത്രീ ഈ നഷ്‍ടപരിഹാര തുകയിൽ എത്തിയത്. പഞ്ചാബ് ആന്‍റ് ഹരിയാന ഹൈക്കോടതി 2023 ൽ പുറപ്പെടുവിച്ച വിധിയിൽ മുന്നോട്ടുവെച്ച ഒരു ഫോർമുലയാണ് ആധാരം. നായ കടിച്ചപ്പോൾ എത്ര പല്ലുകൾ ഇറങ്ങിയാണ് മുറിവേറ്റതെന്നും, മാംസം കടിച്ചെടുത്തിട്ടുണ്ടോ എന്നതും കണക്കിലെടുത്ത് നഷ്‍ടപരിഹാരം നിർണയിക്കണമെന്നാണ് കോടതി ഉത്തരവിലെ നിർദേശം.
ഇതനുസരിച്ച് തനിക്കേറ്റ മുറിവിന്‍റെ ആഴവും വിസ്താരവും കൃത്യമായി അളന്ന് തിട്ടപ്പെടുത്തിയാണ് സ്ത്രീ കോടതിയെ സമീപിച്ചത്. മുറിവ് 0.2 സെന്‍റിമീറ്റർ ഉണ്ടെങ്കിൽ 20,000 രൂപ കണക്കാക്കാം. തനിക്കുണ്ടായ മുറിവിന്‍റെ വലുപ്പം 12 സെന്‍റിമീറ്റർ ആണെന്നും, അതിന് 12 ലക്ഷം രൂപ വരുമെന്നും സ്ത്രീ പറയുന്നു. നായയുടെ ഒരു പല്ല് ഇറങ്ങിയിട്ടുണ്ടെങ്കിൽ അതിന് 10,000 രൂപയാണ് കോടതിയുടെ കണക്ക്. തനിക്കേറ്റ മുറിവിൽ നായയുടെ 42 പല്ലും ഇറങ്ങിയെന്നും ആ വകയിൽ 4.2 ലക്ഷം രൂപ വരുമെന്നുമാണ് അവകാശവാദം. തനിക്കുണ്ടായ മാനസിക വ്യഥക്ക് 3.8 ലക്ഷം രൂപയും കണക്കാക്കിയാണ് മൊത്തം നഷ്‍ടപരിഹാര തുക 20 ലക്ഷത്തിൽ എത്തിച്ചിരിക്കുന്നത്.










Comments