top of page

പച്ചവെള്ളത്തെ വിശ്വസിച്ചുപോയി; അമ്മക്ക് കുഞ്ഞിനെ നഷ്‍ടമായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 2
  • 1 min read

പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കുഞ്ഞിനെ നഷ്‍ടപ്പെട്ട വേദനയിലാണ് ഇൻഡോറിലെ ഒരമ്മ. പാൽ നേർപ്പിച്ചു കൊടുക്കാൻ വെള്ളം ചേർത്തതാണ് അഞ്ച് മാസം പ്രായമായ കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത്.


പ്രായമായി പ്രസവിച്ചതു കൊണ്ടാകാം ഈ അമ്മക്ക് കുഞ്ഞിന് കൊടുക്കാൻ മുലപ്പാൽ ഒട്ടുമില്ലായിരുന്നു. ഡോക്‌ടറിന്‍റെ നിർദേശപ്രകാരമാണ് കുപ്പിപ്പാൽ കൊടുത്തു തുടങ്ങിയത്. ടാപ്പ് വെള്ളത്തിൽ വിഷാംശം കലർന്ന മലിനജലമാണ് ചേർക്കുന്നതെന്ന യാഥാർത്ഥ്യം അവർ അറിഞ്ഞില്ല.


വൃത്തിയുടെ കാര്യത്തിൽ സൽപ്പേരുള്ള ഇൻഡോറിലാണ് സംഭവം. മലിനജലത്തിൽ നിന്ന് ഉണ്ടായ രോഗങ്ങൾ മൂലം ഇവിടെ നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page