top of page

പോർ വിമാനത്തിൽ പറന്ന് ദ്രൗപതി മുർമു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 29
  • 1 min read
ree

രാഷ്‍ട്രപതി ദ്രൗപതി മുർമു റഫാൽ യുദ്ധവിമാനത്തിൽ പറന്നു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാഷ്ട്രപതി പറന്നുയർന്നത്. റഫാൽ യുദ്ധവിമാനത്തിൽ ഒരു രാഷ്ട്രപതി ആദ്യമായാണ് പറക്കുന്നത്.


ഇതിനു മുമ്പ് 2023 ലും രാഷ്ട്രപതി ഇതുപോലൊരു ദൗത്യം സുഖോയ് 30 വിമാനത്തിൽ നടത്തിയിട്ടുണ്ട്. സുഖോയ് 30 വിമാനത്തിൽ മുന്‍ രാഷ്രപതിമാരായ പ്രതിഭാ പാട്ടീലും, എ.പി.ജെ അബ്ദുൾ കലാമും പറന്നിട്ടുണ്ട്.


തനിക്കുണ്ടായ അനുഭവം അവിസ്മരണീയമാണെന്നും, ഇന്ത്യയുടെ പ്രതിരോധ ശേഷിയിൽ ഇപ്പോൾ കൂടുതൽ അഭിമാനം ഉണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.


15000 അടി ഉയരത്തിലൂടെ 30 മിനിട്ട് നേരമാണ് രാഷ്ട്രപതി പറന്നത്. 17 സ്ക്വാഡ്രന്‍ കമാന്‍റിംഗ് ഓഫീസർ അമിത് ഗഹാനി ആയിരുന്നു പൈലറ്റ്. മണിക്കൂറിൽ 700 കിലോമീറ്റർ ആയിരുന്നു വേഗത.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page