top of page

പുഷ്‍പവിഹാർ കരയോഗത്തിന്‍റെ ഓണാഘോഷം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 20, 2025
  • 1 min read

NSS ഡൽഹി പുഷ്പവിഹാർ കരയോഗത്തിന്‍റെ ഓണാഘോഷം ചെയർമാൻ അനിൽ ജി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ NSS ഡൽഹി ജനറൽ സെക്രട്ടറി ശ്രീ എം ഡി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രമുഖ മീഡിയ പേഴ്സണാലിറ്റി ശ്രീ ആയുഷ് നമ്പ്യാർ മുഖ്യ അതിഥിയായിരുന്നു. കരയോഗം സെക്രട്ടറി ശ്രീ പുഷ്പകുമാർ സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീ പ്രദീപ്‌ വിജയരാമൻ കൃതജ്ഞതയും പറഞ്ഞു. കരയോഗം വൈസ് ചെയർമാൻ ശ്രീ ശ്യാം തിലക്, ട്രഷറർ ശ്രീ രാജൻ കെ നായർ, മഹിളാ സമാജം സെക്രട്ടറി സ്വാതി നായർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പത്തിലും പണ്ട്രണ്ടിലും ഉന്നത വിജയം നേടിയ കുട്ടികൾക്ക് എക്‌സലൻസ് അവാർഡ് നൽകി.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page