പാട്രിയറ്റ് മുതൽ കത്തനാർ വരെ: പുതുവർഷം ഹിറ്റാകും ഉറപ്പ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 1
- 1 min read

മമ്മുട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റ്, ജയസൂര്യ നായകനാകുന്ന കത്തനാർ, ജിത്തു ജോസഫിന്‍റെ ദൃശ്യം 3, ബേസിൽ ജോസഫ്, ടൊവീനോ, വിനീത് ശ്രീനിവാസൻ എന്നിവർ ഒരുമിക്കുന്ന അതിരടി, ദുൽഖർ സൽമാൻ നായകനാകുന്ന ഐ ആം ഗെയിം എന്നിങ്ങനെ മലയാളികളുടെ മനസ്സ് നിറക്കാൻ ഒരുപാട് ചിത്രങ്ങളാണ് 2026 ൽ റിലീസിന് ഒരുങ്ങുന്നത്.
നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ബത്‍ലഹേം കുടുംബ യൂണിറ്റ്, പ്രിഥ്വിരാജിന്‍റെ ദ ബ്ലഡ് ലൈൻ, മഞ്ഞുമ്മൽ ബോയ്‌സ് എന്ന വൻ ഹിറ്റിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന ബാലൻ, ജയസൂര്യ നായകനായി മലയാളി മനസ് കീഴടക്കിയ ആട് പരമ്പരയിലെ ആട് 3 എന്നിവയും അണിയറയിൽ തയ്യാറായി വരുന്നു.










Comments