top of page

നിസാമുദിൻ സ്റ്റേഷനിൽ IRCTC ജീവനക്കാരുടെ തല്ലുമാല

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 18, 2025
  • 1 min read

പ്ലാറ്റ്‍ഫോമിൽ ട്രെയിൻ കാത്തു നിന്ന യാത്രക്കാരെ സ്‍തബ്‍ധരാക്കിക്കൊണ്ട് IRCTC ജീവനക്കാരുടെ കൂട്ടത്തല്ല്. ഇന്നലെ രാത്രിയാണ് നിസാമുദിൻ റയൽവെ സ്റ്റേഷനിൽ ജീവനക്കാർ ചേരി തിരിഞ്ഞ് തല്ല് നടത്തിയത്. യാത്രക്കാർ പകർത്തിയ വീഡിയോ ഉടൻ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വൈറലായി.

വന്ദേഭാരത് ട്രെയിൻ പുറപ്പെടാൻ കാത്തുകിടക്കുമ്പോഴാണ് തല്ലുമാല അരങ്ങേറിയത്. പൊരിഞ്ഞ തല്ലിനിടയിൽ ഒരാൾ പ്ലാറ്റ്‍ഫോമിലുണ്ടായിരുന്ന ഡസ്റ്റ്‍ബിൻ എടുത്ത് വേറൊരാളുടെ നാരെ എറിഞ്ഞു. മറ്റൊരാൾ ബെൽറ്റൂരിയാണ് അടിച്ചത്.

WWE റോയൽ റംബിൾ മാച്ച് പോലെ ആയിരുന്നുവെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. അടി, ഇടി, തൊഴി, ഏറ് ഇവയെല്ലാം കൂടി കാണികൾക്ക് അടിപൊളി ദൃശ്യവിരുന്നാണ് ഓർക്കാപ്പുറത്ത് ലഭിച്ചത്. അവർ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയയിലും ആഘോഷമാക്കി.

റയിൽവെ പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page