നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരാം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 12, 2025
- 1 min read
Updated: Oct 13, 2025

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരുന്നതിന് അവസരമൊരുക്കി ഫ്രണ്ട്സ് ഓഫ് കുട്ടനാട്.
നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിന് മുനീർക്കയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളികളെ സഹായിക്കുന്നതിനായി വരുന്ന 22-ാം തീയതിവരെ വൈകിട്ട് 5 മുതൽ 7 വരെ പ്രത്യേക സജ്ജീകരണമൊരുക്കിയതായി ഡൽഹി ഫ്രണ്ട്സ് ഓഫ് കുട്ടനാട് പ്രസിഡന്‍റ് ശ്രീ റജി നെല്ലിക്കുന്നത്ത് അറിയിച്ചു. ബന്ധപ്പെടേണ്ട മേൽവിലാസം : ഫ്രണ്ട്സ് ഓഫ് കുട്ടനാട്, 249-1, ഒന്നാം നില, രാമ മാർക്കറ്റ് , മുനീർക്ക, ന്യൂഡൽഹി 110067, ഫോൺ : 8700262602
ഒരു കുടുംബത്തിന് ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്‍ലെസ് ചികിത്സയും നോര്‍ക്ക കെയര്‍ ലഭ്യമാക്കുന്നു. 2025 ഒക്ടോബര്‍ 22 വരെയാണ് പദ്ധതിയില്‍ അംഗമാകാന്‍ കഴിയുക. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം. നോർക്ക ഐ.ഡി കാര്‍ഡിനായി id.norkaroots.kerala.gov.in എന്ന വെബ് പോർട്ടൽ സന്ദർശിക്കാവുന്നതാണ്.










Comments