top of page

നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ OET/IELTS/GERMAN കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 1, 2024
  • 1 min read

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജസിന്റെ (N.I.F.L) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ പുതിയ O.E.T, I.E.L.T.S (OFFLINE/ONLINE) ജര്‍മ്മന്‍ A1,A2, B1 (OFFLINE)



കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2024 ഏപ്രില്‍ 27 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി അറിയിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. IELTS ബാച്ചിലേയ്ക്ക് മറ്റുളളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page