നോയിഡ വിമാനത്താവളം റെഡി; ഡിസംബർ മുതൽ സർവീസ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 31
- 1 min read

പകൽ മാത്രമുള്ള ആഭ്യന്തര ഫ്ലൈറ്റുകളുമായി നോയിഡ അന്താരാഷ്‍ട്ര വിമാനത്താവളം ഈ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. ക്രമേണ വിപുലീകരിച്ച് രാത്രിയും സർവീസ് നടത്തും. അന്താരാഷ്‍ട്ര സർവീസുകൾ 2026 മധ്യത്തോടെയാണ് തുടങ്ങുകയെന്ന് വിമാനത്താവളത്തിന്‍റെ സി.ഇ.ഒ ക്രിസ്റ്റോഫ് ഷ്‍നെൽമാന്‍ അറിയിച്ചു.
എയർ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയുമാണ് തുടക്കത്തിൽ സർവീസുകൾ നടത്തുക. വിമാനത്താവളത്തിന്‍റെ സർട്ടിഫിക്കേഷനു വേണ്ടിയുള്ള പരിശോധനകൾ ഡി.ജി.സി.എ ആരംഭിച്ചിട്ടുണ്ട്.റൺവേ ഉൾപ്പെടെ എല്ലാ ഘടകങ്ങളുടെയും പ്രവർത്തന സജ്ജത പരിശോധിച്ച് തിട്ടപ്പെടുത്തും. പ്രവർത്തന ലൈസന്‍സ് ലഭിക്കാനുള്ള അവസാന പ്രക്രിയയാണ് ഈ പരിശോധനകൾ.










Comments