നൃത്തസംഗീത നാടകം “ശ്രീ മണികണ്ഠൻ” ദ്വാരകയിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 10
- 1 min read

ദ്വാരക മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന അയ്യപ്പപൂജയുടെ ഭാഗമായി ശ്രീ മണികണ്ഠൻ നൃത്തസംഗീത നാടകം അവതരിപ്പിക്കും. നവംബർ 30 ഞായറാഴ്ച്ച നടക്കുന്ന അയ്യപ്പപൂജയിൽ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ കലാവേദിയുടേതാണ് നാടകാവതരണം. ദ്വാരക സെക്‌ടർ 14 ലെ രാധികാ അപ്പാർട്ട്‍മെന്‍റിനോട് ചേർന്നുള്ള DDA പാർക്കിലാണ് വേദി ഒരുങ്ങുക.
പൂജാ പരിപാടികൾ പുലർച്ചെ 5.30 ന് ഗണപതി ഹോമത്തോടെ സമാരംഭിക്കും. പ്രഭാത പൂജക്ക് ശേഷം ശ്രീകൃഷ്‍ണ ഭജന സമിതിയുടെ സഹസ്രനാമാഞ്ജലിയും, ഹസ്‍താലിലെ ഭാരതി ബാലഗോകുലത്തിന്‍റെ ഭജനയും ഉണ്ടായിരിക്കും.
ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ താലപ്പൊലിയുമായി ഓം അപ്പാർട്ട്‍മെന്‍റിലെ റാം മന്ദിറിൽ നിന്നുള്ള ശോഭായാത്ര വൈകിട്ട് 5 മണിക്ക് ആരംഭിച്ച് 6.30 ന് പൂജാവേദിയിലെത്തും. വൈകിട്ട് 7 മണി മുതൽ 9.30 വരെയാണ് നാടകം അരങ്ങേറുക.










Comments