top of page

ദീർഘദൂര യാത്രകൾക്കായി വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഒരുങ്ങുന്നു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 2, 2024
  • 1 min read



ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള വന്ദേഭാരത് ട്രെയിനുകൾ ഇതിനോടകം യാത്ര ചെയ്യുന്നവരുടെയും യാത്രകൾ ഇഷ്‍ടപ്പെടുന്നവരുടെയും മനം കവർന്നിട്ടുണ്ട്. ഇനി ഇത്തരം സൗകര്യങ്ങൾ ദീർഘദൂര യാത്രക്കാർക്കും രാത്രി യാത്രക്കാർക്കും പ്രതീക്ഷിക്കാം. ഇപ്പോൾ ലഭ്യമായതിലും കൂടുതൽ സൗകര്യങ്ങളോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകും. സെക്കന്തരാബാദ് - പൂനെ റൂട്ടിലായിരിക്കും ആദ്യം ഏർപ്പെടുത്തുക.


സെൻസർ ബേസ്‍ഡ് ലൈറ്റിംഗ്, മെച്ചപ്പെട്ട സൗണ്ട് പ്രൂഫിംഗ്, ഇന്‍റർകണക്‌ടഡ് ഓട്ടോമാറ്റിക് ഡോറുകൾ എന്നിവ പ്രത്യേക സവിശേഷതകൾ ആയിരിക്കും. ഒരു ട്രെയിനിൽ ഒരു കോച്ചിൽ പാൻട്രി എന്നതിന് പകരം ഓരോ കോച്ചിലും ചെറിയ പാൻട്രി സൗകര്യം ഉണ്ടായിരിക്കും. ബെർത്തുകളും ബെഡ്ഡുകളുമൊക്കെ കൂടുതൽ കംഫർട്ടബിൾ ആയിരിക്കും. 16 കോച്ചുകളുള്ള ട്രെയിൻ മണിക്കൂറിൽ 160 കിലോമീറ്റർ സ്‍പീഡിലാണ് ഓടുക. രാജ്യ തലസ്ഥാനവും സംസ്ഥാന തലസ്ഥാനങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന രാജധാനി എക്‌സ്പ്രസ് ഘട്ടം ഘട്ടമായി നിർത്തലാക്കി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ആ റൂട്ടുകളിൽ ഓടിക്കാനാണ് റയിൽവെയുടെ പ്ലാനെന്നും റിപ്പോർട്ടുകളുണ്ട്.

ഭാരത് എർത്ത് മൂവേർസ് ലിമിറ്റഡ് (BEML) ഉം ഇന്‍റഗ്രേറ്റഡ് കോച്ച് ഫാക്‌ടറി (ICF) ഉം ആണ് കോച്ചുകൾ നിർമ്മിക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page