top of page

ജോർജിയൻ നെസ്റ്റ്” – ഒരു കുടുംബത്തിന് ഒരു ഭവനം, ഒരു പുതിയ പ്രതീക്ഷ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 hour ago
  • 1 min read

ജോർജിയൻ നെസ്റ്റ്” – ഒരു കുടുംബത്തിന് ഒരു ഭവനം, ഒരു പുതിയ പ്രതീക്ഷ



സ്നേഹത്തിന്റെയും കരുണയുടെയും പ്രത്യാശയുടെയും സന്ദേശവുമായി സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയം, വികാസ്പുരി, ന്യൂഡൽഹി, സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി “ജോർജിയൻ നെസ്റ്റ്” എന്ന ഭവനനിർമാണ പദ്ധതി ആരംഭിക്കുന്നു. സ്വന്തമായി താമസയോഗ്യമായ ഭവനമില്ലാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ഗുരുതരമായ അനാരോഗ്യം മൂലം ദുരിതമനുഭവിക്കുന്നവരുമായ അർഹരായ ഒരു കുടുംബത്തിന് ജാതി-മത ഭേദമന്യേ സൗജന്യമായി സുരക്ഷിതവും മാന്യവുമായ ഒരു വീട് നിർമ്മിച്ചു നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു കുടുംബത്തിന് വീടുമാത്രമല്ല, സുരക്ഷയും ആത്മാഭിമാനവും പ്രത്യാശയും നിറഞ്ഞ ഒരു പുതിയ ജീവിതം സമ്മാനിക്കുകയാണ് ഈ സ്നേഹസംരംഭത്തിലൂടെ ദേവാലയം ലക്ഷ്യമിടുന്നത്.


അർഹരായ കുടുംബങ്ങളിൽ നിന്ന് നിശ്ചിത മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ചുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ നേരിട്ടോ, തപാൽ മുഖേനയോ, ഇ-മെയിൽ വഴിയോ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 12 സെപ്റ്റംബർ 2026.


📞 കൂടുതൽ വിവരങ്ങൾ / അപേക്ഷാ ഫോം:

ഫാ. എൽദോസ് കവാട്ട്, വികാരി: +91 99476 96482

മാത്യു കുര്യൻ, കൺവീനർ: +91 95825 50368

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page