ദേശീയപാത വികസനം : 2039 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 55 minutes ago
- 1 min read

ന്യൂഡൽഹി: സംസ്ഥാനത്ത് ഉടനേ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് പദ്ധതികൾക്കായി 2039 കോടി രൂപ കേന്ദ്രം അനുവദിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ അറിയിച്ചു.
കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിൻ ഗഡ് കരിയുമായി പൊതുമരാമത്ത് മന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തുക അനുവദിക്കാമെന്ന ധാരണയായത്.
വയനാട് ജില്ലയിലെ പെരിക്കല്ലൂരിൽ നിന്നും കർണാടകയിലുള്ള ബൈരകൂപയിലേക്ക് കബനീ നദിക്ക് കുറുകെ പാലവും approch റോഡും നിർമ്മിക്കുന്നതിനുള്ള 40കോടി രൂപ,
ദേശീയ പാത 744 ൽ കൊല്ലം - തിരുമംഗലം നിലവിലുള്ള ദേശീയ പാതക്ക് 98.40 കോടി,
നിലവിലെ ദേശീയ പാത - 966 കോഴിക്കോട് മുതൽ പാലക്കാട് വരെയുള്ള ദേശീയ പാതക്ക് 172 കോടി രൂപക്ക് അംഗീകാരം ധാരണയായിട്ടുണ്ട്. ഇത് കൂടാതെ ഭൂമിയേറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിൽ നിൽക്കുന്ന കോഴിക്കോട് പാലക്കാട് പുതിയ ഗ്രീൻഫീൽഡ് ദേശീയപാതക്ക് നിർമാണ പ്രവൃത്തികൾ ഉടനടി ആരംഭിക്കാനും ധാരണയായി.
ദേശീയ പാത - 66 ൽ തിരുവനന്തപുരം കഴക്കൂട്ടം മുതൽ ബാലരാമപുരം വരെയുള്ള പഴയ ദേശീയ പാതയ്ക് 66 കോടി രൂപ എന്നിങ്ങനെ, ഒറ്റത്തവണ നന്നാക്കാനായി (one time improvement )അനുമതി നൽകിയിട്ടുണ്ട്.
കൊല്ലം - തേനി ദേശീയ പാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നാല് വരി പാത വികസനത്തിനായി 1663 കോടി രൂപയുടെ കേന്ദ്രാനുമതിയും ധാരണയായിട്ടുണ്ട് .
ഇതിന് പുറമെ, ശബരിമല,മൂന്നാർ,വയനാട് എന്നിവിടങ്ങളിൽ റോപ് വേ നിർമ്മിക്കുന്നതിന് തത്വത്തിൽ അംഗീകാരം കിട്ടിയെന്ന് മന്ത്രി പി.കെ.ബഷീർ പറഞ്ഞു.ഇതിനായി ശബരിമലയുടെ ഡിപിആർ ഉടൻ തയ്യാറാകുമെന്ന് ബഹു മന്ത്രി അറിയിച്ചു.
ദേശീയ പാത - 185 ൽ അടിമാലി -കുമളി ദേശീയ പാതയുടെ വീതി കൂട്ടുന്ന പദ്ധതിക്ക് അനുമതി ഉടനേ ലഭ്യമാകും.
കൊടുങ്ങല്ലൂർ അങ്കമാലി ബൈപ്പാസിന്റെ alignment ഉടനെ ലഭ്യമാക്കുമെന്നും, wellington ഐലൻഡ് - കുണ്ടന്നൂർ ബൈപാസിനെ അരൂർ അങ്കമാലി ബൈപാസ്സുമായി ബന്ധിപ്പിക്കുമെന്നും അറിയിച്ചു.
കോതമംഗലം-മൂവാറ്റുപുഴ ബൈ പാസുകളുടെ പുതുക്കിയ അലൈന്മെന്റ് ന്റെ അംഗീകാരം മൂന്നു മാസത്തിനകം ലഭിക്കുമെന്നും ,കോഴിക്കോട് രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിർദേശം നൽകിയെന്നും മന്ത്രി പി.കെ.ബഷീർ അറിയിച്ചു.
പൊതു മരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള,പൊതു മരാമത്ത് അഡീഷണൽ സെക്രട്ടറി വി.ആർ.വിനോദ് ഐ എ എസ്, ചീഫ് എഞ്ചിനീയർ ഐസക് വർഗീസ് എന്നിവരും പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരും കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
--
