top of page

കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മുമ്പാകെ സംസ്ഥാനം ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 27 minutes ago
  • 1 min read

ഠ  കേന്ദ്രസര്‍ക്കാര്‍ സപ്ലൈയ്ക്കോക്ക് നല്‍കാനുള്ള 1079 കോടി രൂപ നല്‍കണം

ഠ  ഓണക്കാലത്ത് സപ്ലൈകോ വഴി വിതരണം ചെയ്യാന്‍ 1400 മെട്രിക് ടണ്‍ അധിക പുഴുക്കലരി അനുവദിക്കണം

ഠ  അന്ത്യോദയ അന്നയോജന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് നിലവില്‍ ലഭിക്കുന്ന വിഹിതം അതേപടി നിലനിര്‍ത്തണം. എഎവൈ വിഭാഗത്തിനു നല്‍കി വന്നിരുന്ന സബ്‌സിഡി പഞ്ചസാര പുനഃസ്ഥാപിക്കണം

ഠ  ടൈഡ്ഓവര്‍ വിഹിതമായി ലഭിച്ചു വരുന്ന 33,294 മെട്രിക് ടണ്‍ അരി 50,000 മെട്രിക് ടണ്‍ ആയി ഉയര്‍ത്തണം

ഠ  1955ലെ അവശ്യസാധന നിയമം ഭേദഗതി ചെയ്ത് ഉദ്യോഗസ്ഥര്‍ക്കുള്ള ശിക്ഷാ നടപടികള്‍ ലഘൂകരിക്കണം

ഠ  റേഷന്‍ കടക്കാര്‍ക്കു നല്‍കുന്ന പ്രതിമാസ കമ്മിഷന്‍ തുക വര്‍ധിപ്പിക്കണം

ഠ ലീഗല്‍ മെട്രോളജി വകുപ്പിന് മൊബൈല്‍ ടെസ്റ്റിംഗ് വാഹനങ്ങള്‍ ഉള്‍പ്പെടെ പുതിയ വാഹനങ്ങള്‍ അനുവദിക്കണം. ലീഗല്‍ മെട്രോളജി വകുപ്പിന് കാസര്‍കോഡും കോട്ടയത്തുമായി ആറ് വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികള്‍ അനുവദിക്കണം.


സംസ്ഥാനത്തിൻ്റെ ആവശ്യങ്ങളോട് അനുകൂല നിലപാടാണ് കേന്ദ്ര മന്ത്രി അറിയിച്ചതെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.



Recent Posts

See All
നജഫ്ഗഡ് ക്ഷേത്രത്തിൽ ജൂലായ് 11 ശനിയാഴ്ച്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും

ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ 2026 ജൂലായ് 11 ശനിയാഴ്ച്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5:30-ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശി

 
 
 
bottom of page