ഡൽഹി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ 75-ാം വാർഷിക നിറവിലേക്ക്
- റെജി നെല്ലിക്കുന്നത്ത്
- Oct 12
- 1 min read
പ്ലാറ്റിനും ജൂബിലി ലോഗോ - ക്യാപ്ഷൻ മത്സരം
ഭാരത തലസ്ഥാന നഗരിയിൽ സുറിയാനി ക്രൈസ്തവ സത്യവിശ്വാസത്തിന്റെ പൗരാണികതയുടെ പ്രതീകവും, ചരിത്രപരതയുടെ മാതൃസ്ഥാനീയതയും ഉൾകൊള്ളുന്ന പരിശുദ്ധ ദേവാലയമായ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ 75 -ാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ഈ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ലോഗോയും ക്യാപ്ഷനും ക്ഷണിക്കുന്നു. ഡൽഹിയിലെയും സമീപ ഇടവകകളിലെയും അംഗങ്ങൾക്കും ഈ ദേവാലയത്തിൽ മുൻപ് അംഗങ്ങൾ ആയിരുന്നവരും ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നവർക്കും, കത്തീഡ്രൽ ഉടമസ്ഥതയിൽ ഉള്ള ഹോസ്ഖാസ്, ആയാ നഗർ, സോനാ റോഡ് എന്നിവിടങ്ങളിലെ സ്കൂൾ കുടുംബത്തിലെ അംഗങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്E-mail - stmarysorthodoxcathedraldelhi@gmail.com










Comments