top of page

ഡൽഹിയിൽ പരക്കെ മഴ; കൊടും ചൂടിന് അൽപ്പം ശമനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 21, 2024
  • 1 min read



ഡൽഹിയുടെ പല ഭാഗങ്ങളിലും ഇന്ന് പരക്കെ മഴ ലഭിച്ചു. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. NCR മേഖലയിലും പല സ്ഥലങ്ങളിലും മഴ കിട്ടി. ഏറെ നാളായി തുടർന്ന കൊടും ചൂടിൽ നിന്ന് ഇന്ന് ആശ്വാസം ലഭിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ടും വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്നും താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെ ആയിരിക്കുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. നഗരത്തിലെ അന്തരീക്ഷ ഗുണനിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ 157 ആയിരുന്ന AQI ഉച്ചയോടെ 100 എന്ന തൃപ്തികരമായ തോതിലേക്ക് എത്തിയിട്ടുണ്ട്.

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page