top of page

ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ സന്നാഹങ്ങൾ സജ്ജം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 15
  • 1 min read
ree

ഡൽഹിയിലെ എയർ ക്വാളിറ്റി മോശമാകുന്ന സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ ആലോചിക്കുകയാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അതിനുള്ള നടപടി സ്വീകരിക്കും. ഡൽഹി പരിസ്ഥിതി വകുപ്പ് മന്ത്രി മൻജീന്ദർ സിംഗ് സിർസയാണ് ഇക്കാര്യം അറിയിച്ചത്. എയർ ക്വാളിറ്റി ഇൻഡെക്‌സ് 200 കടന്ന സാഹചര്യത്തിൽ GRAP-1 ന്‍റെ ഒന്നാം ഘട്ട നിന്ത്രണങ്ങൾ നടപ്പാക്കി വരികയാണ്. ദീപാവലിയും ശൈത്യകാലവും എത്തിയതോടെ അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിൽ രൂക്ഷമാകാനുള്ള സാധ്യത മുൻനിർത്തിയാണ് കൃത്രിമ മഴ പോലുള്ള കാര്യങ്ങളിലേക്ക് കടക്കുന്നത്.


മലിനീകരണം നിയന്ത്രിക്കാനും അതേസമയം ജനങ്ങൾക്ക് ദീപാവലി ആഘോഷിക്കാനും കഴിയുന്നതിന് ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്.


കൃത്രിമ മഴ പെയ്യിക്കാൻ പരിശീലന പരിപാടികൾ പൂർത്തിയായിട്ടുണ്ട്. സിൽവർ അയഡൈഡ്, ഡ്രൈ ഐസ് മുതലായ പദാർത്ഥങ്ങൾ മേഘപാളികളിൽ വിതറിയാണ് മഴ പെയ്യിക്കുക. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചാൽ മൂന്ന് മണിക്കൂറിനകം കൃത്രിമ മഴ പെയ്യിക്കാനുള്ള സന്നാഹങ്ങൾ സജ്ജമാണെന്ന് മൻജീന്ദർ സിംഗ് സിർസ അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page