ഡൽഹിയിൽ ആഴ്ച്ചയിൽ രണ്ട് ദിവസം WFH
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 days ago
- 1 min read

ഡൽഹിയിൽ സർക്കാർ ജീവനക്കാർക്ക് ആഴ്ച്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം - WFH പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്നാണ് ഈ നീക്കം. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താനും നിർദേശമുണ്ട്. തീരുമാനം നാളെ പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി രേഖാ ഗുപ്തയാണ് തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം 60 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. ഔദ്യോഗിക മീറ്റിംഗുകൾ കൂടുതലും ഓൺലൈനിൽ നടത്തും.
പൊതുഗതാഗതം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും. തിങ്കളാഴ്ച്ചകളിൽ മെട്രോ ഉപയോഗിക്കാൻ മെട്രോ മൺഡേയും, ആഴ്ച്ചയിൽ ഒരു ദിവസം നോ വെഹിക്കിൾ ഡേയും ആചരിക്കാൻ ആഹ്വാനമുണ്ട്.




Comments