SIR ഇതാ വരുന്നു ഡൽഹിയിലും
- ന്യൂസ് ബ്യൂറോ , ഡൽഹി
- 15 hours ago
- 1 min read

വോട്ടർ പട്ടികയുടെ സമഗ്ര പരിഷ്ക്കരണമായ SIR ന്‍റെ മൂന്നാം ഘട്ടത്തിൽ ഡൽഹിയും ഉണ്ട്. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് SIR ന്‍റെ മൂന്നാം ഘട്ടം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രക്രിയ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
ഡൽഹിയിൽ ജൂൺ 30 നാണ് SIR തുടങ്ങുക. ജൂലൈ 29 വരെ നീളുന്ന ഘട്ടത്തിൽ ബിഎൽഒ-മാർ വീടുവീടാന്തരം കയറിയിറങ്ങി എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് വാങ്ങിക്കും. ആഗസ്ത് 5 ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. ഒക്‌ടോബർ 7 നാണ് അന്തിമ പട്ടിക പുറത്തു വരിക.
പൗരത്വം ഉറപ്പിക്കുന്ന രേഖയായി മാറുമെന്നതിനാൽ വോട്ടർ പട്ടികയിൽ പേര് ഉറപ്പിക്കാൻ ജാഗ്രതയും സൂക്ഷ്‍മതയും പുലർത്തേണ്ട സന്ദർഭമാണ്. ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിരിക്കണം.




Comments