top of page

ഡൽഹിയിൽ GRAP-2 നിയന്ത്രണങ്ങൾ നിലവിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 19
  • 1 min read

Updated: Oct 22

ree

തലസ്ഥാനത്തെ വായു മലിനീകരിണം രൂക്ഷമായതോടെ ദീപാവലിക്ക് മുന്നോടിയായി GRAP-2 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തി. കഴിഞ്ഞയാഴ്ച്ചയാണ് GRAP-1 നിബന്ധനകൾ ഏർപ്പെടുത്തിയത്. എയർ ക്വാളിറ്റി സൂചിക വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്ന് എയർ ക്വാളിറ്റി മാനേജ്‍മെന്‍റ് കമ്മീഷൻ വ്യക്തമാക്കി. ഡൽഹിയിലെ എയർ ക്വാളിറ്റി സൂചിക ഇന്ന് വൈകിട്ട് 4 മണിക്ക് 296 ആയിരുന്നത് വൈകിട്ട് 7 മണിയോടെ 302 രേഖപ്പെടുത്തി.


വിറക്, കൽക്കരി, ഡീസൽ ജനറേറ്റർ സെറ്റ് എന്നിവയുടെ ഉപയോഗത്തിനാണ് GRAP-2 ൽ നിയന്ത്രണമുള്ളത്. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നിയന്ത്രണം ബാധകമായിരിക്കും. പൊടിപടലങ്ങൾ ഉയരുന്നത് തടയാൻ ചില റോഡുകളിൽ തൂത്തുവാരലും വെള്ളം തളിക്കലും എല്ലാ ദിവസവും നടത്തും. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ നിർത്തിവെച്ചിട്ടുണ്ട്.


ദീപാവലിക്ക് വ്യാപകമായി പടക്കങ്ങൾ പൊട്ടിക്കുന്നതോടെ വായു മലിനീകരണ തോത് ഇനിയും അപകടകരമായ തോതിലേക്ക് രൂക്ഷമാകാനാണ് സാധ്യത.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page