ഡൽഹിയിലെ പ്രാണവായു ആരോഗ്യത്തിന് ഹാനികരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 4 days ago
- 1 min read

ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുന്നതിൽ ഡോക്‌ടർമാരും മറ്റ് വിദഗ്‌ധരും ആശങ്ക പ്രകടിപ്പിച്ചു. മാസ്ക്ക് ധരിച്ചതുകൊണ്ട് കാര്യമില്ലെന്നും, ജീവന് ഭീഷണി ഉയർത്തുന്ന സാഹചര്യമാണ് ഉള്ളതെന്നും എയിംസിലെ പൾമനറി വിഭാഗം മേധാവി ഡോ. ആനന്ദ് മോഹൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി ഡൽഹിയിലെ സ്ഥിതി ഇതാണെന്നും, അതിൽ യാതൊരു മാറ്റവും വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവാദപ്പെട്ടവർ കർശനമായ പരിഹാരമാർഗങ്ങൾ കണ്ടെത്തണം. ശ്വാസകോശത്തെ മാത്രമല്ല മറ്റ് ആന്തരാവയവങ്ങളെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്.
ആശുപത്രിയിൽ എമർജൻസിയിലും ഔട്ട്പേഷ്യന്‍റ് വിഭാഗത്തിലും എത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും, ചിലർ വെന്‍റിലേറ്ററിലാണെന്നും ഡോക്‌ടർ പറഞ്ഞു. ഇതൊരു പബ്ലിക് ഹെൽത്ത് എമർജൻസി സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.










Comments