top of page

ഡൽഹിക്ക് സ്വന്തം ഗസ്റ്റ് ഹൗസ് നിർമ്മിക്കാൻ ആലോചന

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 26
  • 1 min read
ree

ഡൽഹിയിൽ സ്വന്തം ഗസ്റ്റ് ഹൗസ് വേണമെന്ന ആലോചനയിലാണ് ഡൽഹി സർക്കാർ. ലാജ്‍പത് നഗർ, കുത്തബ് ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ,ലക്ഷ്‍മി നഗർ എന്നിവിടങ്ങളാണ് അതിനായി പരിഗണിക്കുന്നത്. മുഖ്യമന്ത്രി രേഖാ ഗുപ്‍തയുടെ അധ്യക്ഷതയിൽ ഇയ്യിടെ നടന്ന ഒരു റിവ്യൂ മീറ്റിംഗിൽ ഇക്കാര്യം ചർച്ച ചെയ്തെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


കുത്തബ് ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിൽ ഡൽഹി സർക്കാരിന് 40 ഏക്കർ സ്ഥലമുണ്ട്. അത് ഹരിയാനക്ക് ലീസിൽ നൽകിയതിന്‍റെ കാലാവധി കഴിഞ്ഞു. അത് ഏറ്റെടുത്ത് അവിടെ ഗസ്റ്റ് ഹൗസ് നിർമ്മിക്കുന്ന കാര്യം ആലോചനയിൽ ഉണ്ട്.


ദ്വാരക സെക്‌ടർ 19 ൽ ദില്ലി സദൻ നിർമ്മിക്കാൻ ആം ആദ്‍മി സർക്കാർ പ്ലാൻ ചെയ്‌തിരുന്നു. 3000 ചതുരശ്ര അടി വിസ്തീർണത്തിൽ VVIP, VIP സ്യൂട്ടുകൾ, സിംഗിൾ ഗസ്റ്റ് റൂമുകൾ, മീറ്റിംഗ് റൂമുകൾ, റസ്റ്റോറന്‍റ്, ഡൈനിംഗ് ഹാൾ, പാർക്കിംഗ് ഏരിയ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഒരുക്കാനായിരന്നു പദ്ധതി. പ്രോജക്‌ട് റിപ്പോർട്ട് തയ്യാറാക്കാൻ കൺസൾട്ടന്‍റിനെയും നിയമിച്ചിരുന്നു. എങ്കിലും ആ പ്ലാൻ യാഥാർത്ഥ്യമായില്ല.


നിലവിൽ കേരളാ ഹൗസ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളുടെ 33 ഭവനുകളും സദനുകളുമാണ് ഡൽഹിയിൽ ഉള്ളത്.

Kommentarer

Betygsatt till 0 av 5 stjärnor.
Inga omdömen ännu

Lägg till ett betyg
bottom of page