top of page

ഡൽഹി എയർ ക്വാളിറ്റി; ജൂലൈ ദ ബെസ്റ്റ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 1
  • 1 min read
വായുനിലവാരം മെച്ചപ്പെടുന്നു
വായുനിലവാരം മെച്ചപ്പെടുന്നു

എയർ ക്വാളിറ്റിയുടെ കാര്യത്തിൽ ഡൽഹി ക്ലീനെസ്റ്റ് ജൂലൈ രേഖപ്പെടുത്തി. തലസ്ഥാന നഗരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ജൂലൈ മാസം ഇത്ര തൃപ്തികരമായതെന്ന് പരിസ്ഥിതി മന്ത്രി മൻജീന്ദർ സിംഗ് സിർസ അവകാശപ്പെട്ടു. നഗരത്തിലെ 13 പൊല്യൂഷൻ ഹോട്ട്‍സ്‍പോട്ടുകളും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. നിശ്ചയദാർഢ്യത്തോടെയുള്ള നടപടികളാണ് പ്രകടമായ മാറ്റത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി (DPCC) യുടെ കണക്കനുസരിച്ച് ഈ വർഷം ജനുവരി മുതൽ ഇതുവരെ 126 ദിവസവും എയർ ക്വാളിറ്റി 'നല്ലത്' അഥവാ 'തൃപ്‍തികരം' എന്നാണ് രേഖപ്പെടുത്തിയത്. ഉദ്ദേശ്യ ശുദ്ധിയോടെയുള്ള കർശന നടപടികൾക്ക് ഇനിയും മെച്ചപ്പെട്ട ഫലമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇത് തുടക്കം മാത്രമാണെന്നും വരും മാസങ്ങളിലും ഡൽഹി നിവാസികൾക്ക് കൂടുതൽ ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page