top of page

ഡിഎംഎ വടംവലി മത്സരം ഒക്ടോബർ 25-ന്

ന്യൂസ് ബ്യൂറോ , ഡൽഹി
2 days ago
1 min read

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) മായാപുരി–ഹരിനഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ വടംവലി മത്സരം ഒക്ടോബർ 25-ന് ഹരി എൻക്ലേവിലെ അയ്യപ്പ പൂജാ പാർക്കിൽ നടക്കും.


പുരുഷ–വനിതാ ടീമുകൾ പങ്കെടുക്കുന്ന മത്സരം പ്രവാസി മലയാളികൾക്കിടയിൽ ഐക്യവും സൗഹൃദവും കായിക ആവേശവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ വിജയത്തിനായി ഏരിയ കമ്മിറ്റി വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.


മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ മത്സരം ആവേശകരമായ കായിക മാമാങ്കമാകുമെന്ന് സംഘാടകർ അറിയിച്ചു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page