ഡിഎംഎ മെഹ്‌റോളി ഏരിയസ്വാതന്ത്ര്യ ദിനാഘോഷം നടത്തി
- P N Shaji
- 4 hours ago
- 1 min read

ന്യൂ ഡൽഹി: ഡിഎംഎ മെഹ്‌റോളി ഏരിയ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷം ഡിഎംഎയുടെ മെഹ്‌റോളി ഏരിയ ഓഫീസ് അങ്കണത്തിൽ നടത്തി.
വൈസ് ചെയർമാൻ എസ് പദ്മകുമാർ ത്രിവർണ്ണ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സെക്രട്ടറി സുജ രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി മോഹനചന്ദ്രൻ പിള്ള, ഇന്റേണൽ ഓഡിറ്റർ രജീഷ് എം ആർ, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, യുവജന വിഭാഗം കൺവീനർ ആഷിഷ് സന്തോഷ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
യോഗത്തിൽ നിർവാഹക സമിതി അംഗങ്ങളായ മിനി സുദർശൻ, എൻ രാജേന്ദ്രൻ, മിഥുൻ കാർത്തികേയൻ, ശ്രീലക്ഷ്മി മോഹൻ എന്നിവരും പങ്കെടുത്തു.




Comments