top of page

ജവഹർലാൽ നെഹ്‍റു സ്റ്റേഡിയം പൊളിച്ചു പണിയും? സ്‍പോർട്ട്‍സ് സിറ്റി നിർമ്മിക്കാൻ ആലോചന

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 10
  • 1 min read
ree


ഡൽഹിയിലെ സുപ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നായ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയം പൊളിച്ചു പണിയുമെന്ന് റിപ്പോർട്ട്. 102 ഏക്കറിലുള്ള സ്റ്റേഡിയത്തിനു പകരം അവിടെ സ്പോർട്ട്‍സ് സിറ്റി നിർമ്മിക്കാനാണ് സ്പോർട്ട്‍സ് മന്ത്രാലയത്തിന്‍റെ ആലോചന. എല്ലാ കായിക ഇനങ്ങൾക്കും സൗകര്യമൊരുക്കി, അത്‍ലറ്റുകൾക്കുള്ള ലോഡ്‍ജിംഗ് റൂമുകളുമുള്ള അത്യാധുനിക സൗകര്യമാണ് വിഭാവനം ചെയ്യുന്നത്. ഖത്തറിലെയും ആസ്ത്രേലിയയിലെയും സ്പോർട്ട്‍സ് സിറ്റികൾ മാതൃകയാക്കി പഠനം നടത്തിയ ശേഷമാണ് അന്തിമ രൂപം നൽകുക.

നിലവിൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും. ദേശീയ ആന്‍റി-ഡോപ്പിംഗ് ഏജൻസിയും ദേശീയ ഡോപ്പ് ടെസ്റ്റിംഗ് ലാബറട്ടറിയും ഇവിടെ നിന്ന് മാറ്റും.

അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്‍ട്ര നിലവാരമുള്ള സ്പോർട്ട്‍സ് സിറ്റി വേണമെന്ന ആലോചനക്ക് പിന്നിൽ 2036 ലെ ഒളിമ്പിക് ഗെയിമിന് ആതിഥേയത്വം നൽകണമെന്ന താൽപര്യവുമുണ്ട്.

1982 ലെ ഏഷ്യൻ ഗെയിംസിനു വേണ്ടി നിർമ്മിച്ച സ്റ്റേഡിയം പിന്നീട് 2010 ൽ കോമൺവെൽത്ത് ഗെയിംസിനു വേണ്ടി നവീകരിച്ചിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page