ചൈൽഡ് സെക്‌സ്; കോക്‌പിറ്റിൽ കയറി പോലീസ് പൈലറ്റിനെ അറസ്റ്റ് ചെയ്തു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 29
- 1 min read

സാൻ ഫ്രാൻസിസ്‍കോ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ വിമാനത്തിലേക്ക് തള്ളിക്കയറിയ ഹോം ലാൻഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ കോക്‌പിറ്റിൽ കടന്ന് സഹ-പൈലറ്റായ റുസ്‍തം ഭഗ്‌വാഗർ എന്ന ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്‌തു. ഒരു കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഡെൽറ്റ എയർലൈൻസിന്‍റെ ബോയിംഗ് 757-300 ഫ്ലൈറ്റിലാണ് സംഭവം. ലാൻഡ് ചെയ്‌ത് യാത്രക്കാർ ഇറങ്ങുന്നതിന് മുമ്പാണ് തോക്കുധാരികളായ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വിമാനത്തിലേക്ക് തള്ളിക്കയറിയത്.
കേസിനെക്കുറിച്ച് അറിയില്ലെന്നും ഈ അറസ്റ്റ് തന്നെ അമ്പരപ്പിച്ചെന്നും മുഖ്യ പൈലറ്റ് പറഞ്ഞു. പീഡനക്കേസിൽ കഴിഞ്ഞ ഏപ്രിൽ മുതൽ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. 10 വയസിൽ താഴെയുള്ള കുട്ടിയുമായി ഓറൽ സെക്‌സ് നടത്തി എന്നതാണ് കേസ്. ഈ കേസിൽ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്ന് ഡെൽറ്റാ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. അറസ്റ്റിനെ തുടർന്ന് അയാളെ സസ്‍പെൻഡ് ചെയ്തെന്നും അവർ പറഞ്ഞു.
ഇപ്പോൾ മാർട്ടിനെസ് ഡിറ്റെൻഷൻ സെന്‍ററിലേക്ക് മാറ്റിയ ഇയാൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ അഞ്ച് മില്യൻ ഡോളർ കെട്ടിവെയ്ക്കണം.
Comments