കല്യാണച്ചെറുക്കന്‍റെ പരസ്യ ചുംബനം: കല്യാണ മണ്ഡപം കലാപവേദിയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 23, 2024
- 1 min read

മീററ്റിലെ ഒരു കല്യാണവേദി കലാപവേദിയായി മാറി. താലികെട്ടിന് മുമ്പേ സ്റ്റേജിൽ വെച്ച് ചെറുക്കൻ വധുവിനെ പരസ്യമായി ചുംബിച്ചതാണ് ചടങ്ങിന്‍റെ ഗതി മാറ്റിയത്. പെണ്ണിന് സമ്മതമായിരുന്നെങ്കിലും പെൺകൂട്ടർക്ക് അതത്ര പിടിച്ചില്ല. അവർ സ്റ്റേജിലേക്ക് ഇരച്ചുകയറി ചെറുക്കനെ ചോദ്യം ചെയ്തു. വിഷയത്തിൽ ഇടപെട്ട കാരണവന്മാർ പരസ്പ്പരം കരണത്തടിച്ചു. അമ്മാവന്മാരും വിട്ടുകൊടുത്തില്ല. അമ്മായിമാരും ആന്‍റിജിമാരും ഇടപെട്ടതോടെ രംഗം ആകെപ്പാടെ കൊഴുത്തു. കല്യാണം നടക്കില്ലെന്ന് കാരണവന്മാർ വിധി പ്രസ്താവിച്ചു. വിരുന്നുകാരായ ചെറുപ്പക്കാർ ഫേസ്‍ബുക്ക് ലൈവ് ഇട്ടതോടെ സോഷ്യൽ മീഡിയയിൽ തല്ലുമാല വൈറലായി. സംഭവമറിഞ്ഞ് പോലീസ് എത്തിയതോടെയാണ് അൽപ്പം ശമനമായത്. എല്ലാം പറഞ്ഞ് ശരിയാക്കി. ഇന്നു നടന്നില്ലെങ്കിലും കല്യാണം മറ്റൊരു ദിവസം നടത്താമെന്ന് മധ്യസ്ഥന്മാരുടെ മുന്നിൽ ഇരുകൂട്ടരും സമ്മതിച്ചു.










Comments