top of page

‘കരുതലിന്‍റെ സന്ദേശം’: കേരള ഹൗസിൽ പ്രൊഫ. കെ. വി. തോമസ്  ഉദ്ഘാടനം ചെയ്‌തു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 23
  • 1 min read
ree

ന്യൂഡൽഹി: നാടുവിട്ട് അതിജീവനത്തിനായി വരുന്ന പ്രവാസി മലയാളികൾക്കുള്ള കരുതലിൻ്റെ കുടയാണ് നോർക്കയെന്ന്  സംസ്ഥാന സർക്കാറിൻ്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെ.വി തോമസ്. പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നോർക്ക കെയറിന്റെ  പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന നോര്‍ക്ക കെയര്‍ മീറ്റ് ‘കരുതലിന്റെ സന്ദേശം’ 2025ൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെമ്പാടും പതിനെണ്ണായിരത്തിന് അടുത്ത് ആശുപത്രികളിൽ നോർക്ക കെയർ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും ഡൽഹിയിൽ മാത്രം 500 ലധികം ആശുപത്രികൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. പഠനത്തിനും ജോലിക്കുമായി അന്യനാട്ടിലെത്തുന്നവർക്ക് നോർക്കയുടെ  ചികിത്സാസഹായം അങ്ങേയറ്റം ഗുണകരമാണ് . പ്രവാസികളെ ഏറ്റവും അലട്ടുന്ന കാര്യം ചികിത്സ ചെലവാണെന്നും  അദ്ദേഹം പറഞ്ഞു.


കേരള ഹൗസ്  റസിഡന്റ് കമ്മീഷണർ പുനീത് കുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നോർക്ക കെയറിന്റെ  വിശദാംശങ്ങൾ അവതരിപ്പിച്ചു. എന്‍ ആര്‍.കെ ഡെവലപ്പ്മെൻറ് ഓഫീസർ ഷാജിമോന്‍. ജെ ചടങ്ങിന് സ്വാഗതം പറഞ്ഞു. നോര്‍ക്ക റൂട്ട്സ്, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, അനില്‍ ഭാസ്കര്‍ സദസ്സിന് നന്ദി പറഞ്ഞു. , ഉബൈസ് സൈനുലാബ്ദീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആദ്യ പ്രവാസി ഇൻഷൂറൻസ്  ഉപഭോക്താവായ അനിൽ കുമാർ സി.പിയുടെ പോളിസിയും ബ്ലഡ്  പ്രൊവൈഡേഴ്സ് ഡ്രീം കേരളയുടെ ചെയർമാൻ ടി.കെ. അനിലിന്  നോർക്ക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ചടങ്ങിൽ നൽകി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page