top of page

കഫ് സിറപ്പ് എന്ന മരണ സിറപ്പ്; ഡോക്‌ടർ അറസ്റ്റിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 5
  • 1 min read
ree

മധ്യപ്രദേശിൽ 11 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പ് കുറിച്ചുകൊടുത്ത ഡോക്‌ടർ അറസ്റ്റിലായി. ഒരു വയസ് മുതൽ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. സർക്കാർ ആശുപത്രിയിൽ പീഡിയാട്രീഷ്യനായ ഡോ. പ്രവീൺ സോണി, അദ്ദേഹത്തിന്‍റെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്കെത്തിയ കുഞ്ഞുങ്ങൾക്കാണ് കോൾഡ്രിഫ് എന്ന കഫ് സിറപ്പ് കുറിച്ചു കൊടുത്തത്. ഈ കഫ് സിറപ്പിന്‍റെ നിർമ്മാതാക്കളായ തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള ശ്രീശൻ ഫാർമസ്യൂട്ടിക്കലിനെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്.


മധ്യപ്രദേശിന് പുറമെ കേരളം, തമിഴ്‌നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ഈ കഫ് സിറപ്പ് നിരോധിച്ചു. ഇതിൽ 48.6 % ഡൈതിലീൻ ഗ്ലൈക്കോൾ എന്ന വിഷപദാർത്ഥം അടങ്ങിയതായി സാമ്പിൾ പരിശോധനയിൽ വ്യക്തമായി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page