കാർഡിനൽ ജോർജ് ജേക്കബ് കൂവക്കാട്ടിനെ സന്ദർശിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 13
- 1 min read

വത്തിക്കാനിലെ മതാന്തര സംവാദ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് ഹിസ് എമിനൻസ് കാർഡിനൽ ജോർജ് ജേക്കബ് കൂവക്കാട്ടിനെ റോമിലെ അദ്ദേഹത്തിന്റെ ഓഫീസിൽ ഫാ. റോബി കണ്ണഞ്ചിറ സന്ദർശിച്ചു. ഈ സന്ദർശനത്തിൽ കൂടെ ഉണ്ടായിരുന്നത് : പ്രൊഫ. ഡോ. ഇവോൺ ധോണെ ഷോൽബെറ്റൻ (ഗ്രിഗോറിയൻ സർവകലാശാലയിലെ പ്രൊഫസറും ഇന്റർകല്ചറൽ സ്കൂൾ ഓഫ് സൈലൻസ്, റോമിന്റെ സ്ഥാപകയും), സി. ഡോ. ജോസ്മി ജോസ് FMA (പോണ്ടിഫിക്കൽ ഫാക്കൽറ്റി ഓഫ് എജ്യുക്കേഷണൽ സയൻസസ് “ഓക്സിലിയം”, റോമിലെ അസോസിയേറ്റ് പ്രൊഫസർ), കൂടാതെ റവ. ഡോ. ജോബി പോൾ VC (ഗുഡ്‌നസ് ടി.വി. വേൾഡ് നെറ്റ്വർക്ക്സ്, റോമിന്റെ പ്രതിനിധി) എന്നിവർ.

സന്ദർശനത്തിന്റെ ഭാഗമായി, ഫാ. റോബി കണ്ണഞ്ചിറ ചാവറ കൾച്ചറൽ സെന്റർ, ഡൽഹിയുടെ പുതിയ ബ്രോഷറും, നവംബർ 15 ണ് റോമിൽ അന്താരാഷ്ട്ര സെമിനാർ “Whispers of Love – An Invitation to Dialogue in Silence” എന്നതിലേക്കുള്ള ഔപചാരിക ക്ഷണവും സമർപ്പിക്കാനുള്ള അഭിമാനവും അനുഭവിച്ചു. ഈ സെമിനാർ 2025 നവംബർ 15-ന് വൈകുന്നേരം 3:00 മുതൽ 5:00 വരെ San Carlo and San Giacomo alla Lungara, Rome, Italy 🇮🇹 എന്ന സ്ഥലത്ത് നടക്കും.










Comments