top of page

കൃത്രിമ മഴ കാത്ത് ഡൽഹി; ബുരാഡിയിൽ നടത്തിയ ട്രയൽ വിജയകരം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 24
  • 1 min read
ree

ഡൽഹിയിൽ നാളുകളായി സംസാര വിഷയമായ കൃത്രിമ മഴയുടെ ട്രയൽ ഇന്നലെ ബുരാഡിയിൽ നടന്നു. നഗരത്തിലെ കടുത്ത വായു മലിനീകരണത്തിന് ഇതൊരു മികച്ച പ്രതിവിധി ആകുമെന്നാണ് പ്രതീക്ഷ. IIT കാൺപൂർ നിയന്ത്രിച്ച സെസ്‍ന വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. ഡൽഹി സർക്കാരിന്‍റെ പരിസ്ഥിതി വകുപ്പ് ആവശ്യമായ തയ്യാറെടുപ്പുകൾ ഏകോപിപ്പിച്ചു. NCR മേഖലയിലെ ഖേകഡ മുതൽ ബുരാഡി വരെയാണ് കാൺപൂരു നിന്നെത്തിയ വിമാനം പറന്ന് കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിംഗ് നടത്തിയത്. ഡൽഹിയിലാകെ മഴ പെയ്യിക്കാനുള്ള ഈ വിമാനത്തിന്‍റെ സജ്ജത ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം.


ഈ ദിവസങ്ങളിൽ ഡൽഹിക്ക് മീതെ വേണ്ടത്ര മേഘങ്ങളില്ലാത്തതാണ് കൃത്രിമ മഴ വൈകിക്കാൻ കാരണം. ഈ മാസം 28, 29, 30 തീയതികളിൽ ആവശ്യത്തിന് മേഘങ്ങൾ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മിക്കവാറും ഈ ദിവസങ്ങളിൽ ഡൽഹിയിലെ ഏവരുടെയും സംസാര വിഷയവും, പ്രതീക്ഷയുമായ കൃത്രിമ മഴ പെയ്യാനാണ് സാധ്യത.


ട്രയൽ വിജയകരമാണെന്നും തയ്യാറെടുപ്പുകൾ പൂർണമാണെന്നും മുഖ്യമന്ത്രി രേഖാ ഗുപ്‍ത എക്‌സ് പോസ്റ്റിൽ അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page