top of page

ഓണം:സാഹോദര്യത്തിന്റെയും പരസ്പര കരുതലിന്റെയും ആഘോഷം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 14 hours ago
  • 1 min read

റവ. ഡോ. മാത്യു കോയിക്കൽ


ന്യൂഡൽഹി: വസന്ത് കുഞ്ചിൽ ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച തിരുവോണം ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ഭാരതിയ മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കൽ.


വിവിധ മതവിശ്വാസങ്ങളിലുള്ളവർ ഒരുമിച്ചുചേരുന്ന ഈ ഓണാഘോഷം മതസൗഹാർദ്ദത്തിന്റെയും മനുഷ്യസാഹോദര്യത്തിന്റെയും മനോഹരമായ പ്രതീകമാണെന്നും അദ്ദേഹം തുടർന്നു. മതം, ജാതി, ഭാഷ, സംസ്കാരം എന്നിവയിലെ വൈവിധ്യങ്ങൾ നമ്മെ വിഭജിക്കാനുള്ള കാരണമാകാതെ പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും സഹകരിക്കാനും പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.


വിവിധ മതവിഭാഗങ്ങളിലെ മതമേലധ്യക്ഷന്മാർ, അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, വൈദികർ, കന്യാസ്ത്രീകളും മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്ത ബഹുമത ഓണാഘോഷം ശ്രദ്ധേയമായി.

വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും പ്രതിനിധികൾ ഒരുമിച്ച് ഓണത്തിന്റെ സന്തോഷം പങ്കുവെച്ചത് പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ശക്തമായസന്ദേശമായി മാറി.


തിബത്തൻ പാർലമെന്റ് മുൻ ഡെപ്യൂട്ടി സ്പീക്കർ ആചര്യ യശി ഫുൻസോക്, സ്വാമി വിവേക് മുനി, ധനാചാര്യ അജയ് ജെയിൻ, സോരാഷ്​ട്ര സമുദായ നേതാവ് മറസ്ബാൻ നരിമാൻ സൈവാല, സ്വാമി ചന്ദർ ദേവ്ജി മഹാരാജ്, സഞ്ജയ് ജെയിൻ, എകെ മർച്ചന്റ് ഇന്ത്യയിലെ ജൂത സമൂഹത്തിന്റെ തലവൻ റബ്ബി എസെക്കി ഇസാക് മലേകർ, ഗോസ്വാമി സുശീൽജി മഹാരാജ്, മൗലാന മുഹമ്മദ് അജാസുർറഹ്മാൻ ശഹീൻ ഖാസ്മി, എന്നിവർ വിവിധ മത വിഭാഗങ്ങളെ പ്രതിനിധീകരിച്ചു.


അപരനെ ആഘോഷിക്കുന്നിടത്താണ് സമാധാനം ആരംഭിക്കുക​യെന്ന് സ്വാഗതമാശംസിച്ച ചാവറ കൾച്ചറൽ സെന്റർ ഡയരക്ടർ റവ. ഡോ. റോബി കണ്ണൻചിറയിൽ പറഞ്ഞു​.


കേന്ദ്ര കൈത്തറി വികസന കമീഷണർ ഡോ. എം.ബീന ഐ.എ.എസ് വിദേശ സകാര്യ മന്ത്രാലയ ഡയരക്ടർ സതീശ് ബാലകൃഷ്ണൻ, ഡി.പി സർവകലാശാല വൈസ് ചാൻസലർ ഡോ. രവി ചന്ദ്രൻ, കേന്ദ്ര ഗ്രാമ വികസന വകുപ്പ് ജോയിന്റ് സെക്രട്ടറി ശശി കുമാർ, അന്താരാഷ്​ട്ര ഫഷൻ ഡിസൈനർ എല്ലിസ് ക്രാഗർ, തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page