top of page

ഉറങ്ങുന്ന രാജകുമാരൻ നിത്യനിദ്ര പ്രാപിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 20
  • 1 min read
ree

സൗദി രാജകുമാരനായ അൽവലീദ് ബിൻ ഖലേദ് ബിൻ തലാൽ നിര്യാതനായി. ലണ്ടനിൽ വെച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിൽ കഴിഞ്ഞത് 20 വർഷം.


യു.കെ-യിലെ മിലിട്ടറി കോളേജിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ 15-ാം വയസ്സിലാണ് അപകടം ഉണ്ടായത്. ഇപ്പോൾ 36 വയസ് ആയപ്പോഴാണ് അന്ത്യം. 20 വർഷം അബോധാവസ്ഥയിൽ വെന്‍റിലേറ്ററിൽ ആയിരുന്നു. സ്ലീപ്പിംഗ് പ്രിൻസ് എന്നാണ് രണ്ട് പതിറ്റാണ്ട് കാലം അറിയപ്പെട്ടിരുന്നത്. റിയാദിലെ മോസ്ക്കിൽ അന്ത്യ കർമ്മങ്ങൾ ഇന്ന് നടക്കും. ആഗോള ഇമാം കൗൺസിൽ പ്രസ്താവനയിൽ അനുശോചനം രേഖപ്പെടുത്തി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page