top of page

ഇൻഫൻ്റ് ജീസസ് ഫൊറോന പള്ളിയിൽ പിതൃദിനം ആഘോഷിച്ചു

  • റെജി നെല്ലിക്കുന്നത്ത്
  • Jul 7, 2024
  • 1 min read


ree

പാലം ഇൻഫൻ്റ് ജീസസ് ഫൊറോന പള്ളിയിൽ പിതൃദിനം ആഘോഷിച്ചു. ദീപം തെളിയിച്ച് പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച ഇടവക വികാരി റവ. ഫാദർ എബിൻ കുന്നപ്പള്ളി പിതൃദിന സന്ദേശം നൽകി. ഇടവകയിലെ മുതിർന്ന പൗരൻ രാജ നായകം എസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. നറുക്കെടുപ്പിലൂടെ "ഫാദർ ഓഫ് ദ ഇയർ " പുരസ്കാര ജേതാവായി ശ്രീ.ഇമ്മാനുവൽ വി.ജെയെ തെരഞ്ഞെടുത്തു. ബൈബിൾ ക്വിസ് മത്സര വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി. യോഗത്തിൽ ഡൽഹി പോലീസിൽ ഇൻസ്‍പെക്‌ടറായി പ്രമോഷൻ ലഭിച്ച ശ്രീ ജോൺസൺ ജേക്കബിനെ ആദരിച്ചു. തുടർന്ന് വിവിധ മത്സരങ്ങൾ പിതാക്കന്മാർക്കായി DSYM ൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. തുടർന്നുള്ള യോഗത്തിൽ പിതൃവേദിയുടെ പ്രസിഡൻ്റ് ശ്രീ.തങ്കച്ചൻ നരിമറ്റത്തിൽ, സെക്രട്ടറി ജോസ് ജോസഫ്, ട്രഷറർ ശ്രീ .എം.ജെ ചാക്കോച്ചൻ എന്നിവർ ആശംസകൾ നേർന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page