ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്കിന് തീ പിടിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 20
- 1 min read

ഡൽഹിയിൽ നിന്ന് ദിമാപ്പൂരിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിനിടെ ഇന്നലെ ഇൻഡിഗോ ഫ്ലൈറ്റിൽ പവർ ബാങ്കിന് തീ പിടിച്ചത് പരിഭ്രാന്തി സൃഷ്‍ടിച്ചു. ഒരു യാത്രക്കാരന്‍റെ കൈവശമാണ് പവർ ബാങ്ക് ഉണ്ടായിരുന്നത്. ക്യാബിൻ ക്രൂ ഇടപെട്ട് ഉടൻ തന്നെ തീ അണച്ചു. ആർക്കും പരിക്കോ അപായമോ ഉണ്ടായില്ല. ഫ്ലൈറ്റിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇൻഡിഗോ വക്താക്കൾ അറിയിച്ചു.
ഇതുമൂലം രണ്ട് മണിക്കൂർ വൈകിയാണ് ഫ്ലൈറ്റ് 6E 2107 ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഉച്ചക്ക് 12.25 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 2.33 നാണ് പുറപ്പെട്ടത്. വൈകിട്ട് 4.45 ന് അത് ദിമാപ്പൂരിൽ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.










Comments