ഇറ്റലിയിൽ വാഹനാപകടം; നാഗ്‌പൂർ ഹോട്ടലുടമക്കും ഭാര്യയ്ക്കും ദാരുണാന്ത്യം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 4
- 1 min read

ഒരു ഇന്ത്യൻ കുടുംബത്തിന്‍റെ യൂറോപ്യൻ പര്യടനം ദുരന്തത്തിൽ കലാശിച്ചു. ജാവേദ് അക്തറും ഭാര്യ നാദിറ ഗുൽഷനുമാണ് വാഹനാപകടത്തിൽ മരിച്ചത്. ഗ്രോസെറ്റോ നഗരത്തിൽ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം. ഇവരുടെ വാഹനത്തിൽ ഒരു ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവറും തൽക്ഷണം മരിച്ചു. ഇറ്റലിയിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞയാഴ്ച്ചയാണ് ഇവർ യൂറോപ്പിലെ പര്യടനം ആരംഭിച്ചത്. ഫ്രാൻസിൽ നിന്നാണ് ഇറ്റലിയിൽ എത്തിയത്. നാഗ്‌പൂരിലെ ഗുൽഷൻ പ്ലാസ ഹോട്ടലിന്‍റെ ഉടമയാണ് 55 കാരനായ ജാവേദ് അക്തർ. ഒപ്പമുണ്ടായിരുന്ന മൂന്ന് മക്കൾ പരിക്കുകളോടെ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം എംബസി ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ എംബസി എടുത്തു വരികയാണ്.










Comments