top of page

ഇനി നോയിഡയിൽ നിന്ന് പറക്കാം:  ഇൻഡിഗോ ജൂൺ 15 മുതൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 50 minutes ago
  • 1 min read

നോയിഡ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ഡൊമസ്റ്റിക് ഫ്ലൈറ്റ് സർവ്വീസ് ജൂൺ 15 ന് ആരംഭിക്കും. ഇൻഡിഗോയാണ് ആദ്യ സർവ്വീസ് നടത്തുക. ആദ്യ ഫ്ലൈറ്റ് പുറപ്പെടുക ബാംഗ്ലൂരിലേക്ക്. ലക്‌നോയിൽ നിന്നു വരുന്ന ഫ്ലൈറ്റാണ് ആദ്യമായി നോയിഡയിൽ ലാൻഡ് ചെയ്യുക. മെയ് 7 വ്യാഴാഴ്ച്ച ടിക്കറ്റ് സെയിൽ ആരംഭിച്ചതായും ഇൻഡിഗോ അറിയിച്ചു.


ഔദ്യോഗിക വെബ്സൈറ്റായ www.goindiGo.in ൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

നോയിഡയിൽ നിന്ന് ഹൈദരാബാദിലേക്കും അമൃത്‍സറിലേക്കും ജൂൺ 15 മുതൽ ഡെയ്‌ലി സർവ്വീസ് ഉണ്ടായിരിക്കും. താമസിയാതെ 16 ഡൊമസ്റ്റിക് ഡെസ്റ്റിനേഷനുകളിലേക്ക് സർവ്വീസ് ഉണ്ടാകും.


NCR മേഖലയിലെ മൂന്നാമത്തെ എയർപോർട്ടാണ് യു.പിയിലെ ജെവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ ഇന്‍റർനാഷണൽ എയർപോർട്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page