top of page

ഇന്ത്യാ ഗേറ്റ് കാണാനില്ല; പുകമഞ്ഞിൽ മൂടി തലസ്ഥാനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 16, 2025
  • 1 min read


തിങ്കളാഴ്ച്ച രാവിലെ ഡൽഹി നഗരത്തെ ആവരണം ചെയ്ത കനത്ത മൂടൽമഞ്ഞ് മൂലം ത്രിരാഷ്‍ട്ര പര്യടനത്തിന് പോകാനുള്ള  പ്രധാനമന്ത്രിയുടെ വിമാനവും വൈകിയാണ് പുറപ്പെട്ടത്. മുംബൈയിൽ നിന്ന് ഡൽഹിക്കുള്ള ലിയനൽ മെസ്സിയുടെ യാത്രയും വൈകി. ഡൽഹിയിൽ പ്രധാനമന്ത്രിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ച മുടങ്ങുകയും ചെയ്തു.


ഡൽഹി വിമാനത്താവളത്തിൽ 170 ലേറെ  വിമാന സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. നൂറുകണക്കിന് മറ്റ്  സർവീസുകൾ വൈകുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ നഗരത്തിൽ പുകമഞ്ഞ് മൂടിയതോടെ അന്തരീക്ഷ മലിനീകരണ തോത് അതിരൂക്ഷമായി. വായുഗുണനിലവാരം നിരീക്ഷിക്കുന്ന 40 സ്റ്റേഷനുകളിൽ 38 ലും സൂചിക ഗുരുതര വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. ജഹാംഗീർപുരിയിൽ രേഖപ്പെടുത്തിയ 498 ആണ് ഏറ്റവും ഉയർന്ന സൂചിക. സൂചിക 400 നും 500 നും ഇടയിൽ വരുന്നതാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ച പ്രകാരം കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന ഗുരുതര കാറ്റഗറി.

ഡൽഹി-ആഗ്ര എക്‌സ്പ്രസ് വേയിൽ കനത്ത മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page