ആഫ്രിക്കൻ ആനയുടെ മരണ കാരണം വൈറൽ ഇന്‍ഫെക്ഷന്‍; ശങ്കർ ചെരിഞ്ഞത് സെപ്റ്റംബറിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 4
- 1 min read

ഡൽഹി കാഴ്ച്ചബംഗ്ലാവിലെ ഏക ആഫ്രിക്കന്‍ ആനയുടെ മരണ കാരണം വൈറൽ ഇൻഫെക്ഷനാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ബെറേയ്‌ലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പോസ്റ്റ് മോർട്ടം നടത്തിയത്.
ശങ്കർ എന്ന ആന അതിന്‍റെ കൂട്ടിൽ ചെരിഞ്ഞത് കഴിഞ്ഞ സെപ്റ്റംബർ 17 നാണ്. തലേദിവസം വരെ രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. 1998 ൽ സിംബാംവെ ഇന്ത്യക്ക് സമ്മാനമായി നൽകിയ രണ്ടാനകളിൽ ഒന്നായിരുന്നു ശങ്കർ. മുൻ രാഷ്‍ട്രപതി ശങ്കർ ദയാൽ ശർമ്മയുടെ പേരിൽ നിന്നാണ് ശങ്കർ എന്ന പേര് നൽകിയത്. ഒപ്പമുണ്ടായിരുന്ന ആന 2005 ൽ ചെരിഞ്ഞു.










Comments