ആകാശത്തൊരു സുഖപ്രസവം; ഫ്ലൈറ്റിൽ തായ് സ്ത്രീക്ക് ആൺകുഞ്ഞ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 25
- 1 min read

മസ്ക്കറ്റിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്ലൈറ്റിൽ പ്രസവ വാർഡ് ഒരുക്കേണ്ടി വന്നു. തായ്‌ലാന്‍റുകാരിയായ സ്ത്രീ ആകാശത്ത് 30,000 അടി ഉയരത്തിൽ ആൺകുഞ്ഞിന് ജന്മം നൽകി. മുംബൈയിൽ ലാൻഡ് ചെയ്യാൻ 45 മിനിട്ട് ഉള്ളപ്പോഴാണ് പ്രസവവേദന ആരംഭിച്ചത്. ക്യാബിൻ ക്രൂ അംഗങ്ങൾ തകൃതിയായി സജ്ജരായി. ഡോക്‌ടർമാർ ആരും ഫ്ലൈറ്റിൽ ഇല്ലായിരുന്നു. ഭാഗ്യത്തിന് ഒരു നെഴ്‌സ് ഉണ്ടായിരുന്നത് തുണയായി.
അടിയന്തരമായി ലാൻഡിംഗിന് സൗകര്യമൊരുക്കണമെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ സന്ദേശം നൽകി. ലാൻഡ് ചെയ്തപ്പോൾ ആംബുലൻസുമായി മെഡിക്കൽ സംഘം സജ്ജമായിരുന്നു. എയർലൈനിന്‍റെ ഒരു ലേഡി സ്റ്റാഫ് ആശുപത്രി വരെ അവരെ അനുഗമിക്കുകയും ചെയ്തു. സ്ത്രീയെയും കുഞ്ഞിനെയും സ്വദേശത്തേക്ക് സുരക്ഷിതമായി എത്തിക്കാൻ മുംബൈയിലുള്ള തായ് കോൺസുലേറ്റുമായി എയർലൈൻ അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്.










Comments